ബീനാച്ചി എസ്റ്റേറ്റിൽ മുള്ളൻപന്നിയെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളായ ഊരുക്കണ്ടി അനീഷ് എ., മധു ഒ.ബി. എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന വിനീഷ്, ബിജു എന്നിവർ ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായി വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു . ഇന്ന് പുലർച്ചെ ഇരുളം ഫോറസ്റ്റ് ഓഫീസർമാരായ പി.വി. സുന്ദരേശൻ, എം.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് പ്രതികൾ വലയിലായത്.വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ നിന്ന് മുള്ളൻപന്നിയുടെ ജഡവും , നാടൻ തോക്കും , സഞ്ചരിച്ച ഓട്ടോറിക്ഷയും, കത്തിയും വെടിമരുന്നും കണ്ടെടുത്തു
Comments (0)
No comments yet. Be the first to comment!