ബത്തേരി: 48-ാമത് സംസ്ഥാന ആം റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി പോലീസ് ഉദ്യോഗസ്ഥൻ. വൈത്തിരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ് ആണ് മാസ്റ്റേഴ്സ് വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്. ബത്തേരി ടൗൺഹാളിൽ വെച്ച് നടന്ന ടൂർണമെന്റിലാണ് ഖാലിദിന്റെ ഈ നേട്ടം. കേരള സ്‌പോർട്‌സ് കൗൺസിൽ, കേരള ഒളിമ്പിക് അസോസിയേഷൻ, കേരള ആം റെസ്‌ലിങ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
ദേശീയ താരം ജോയ് പി. റോയ് ആണ് പരിശീലകന്‍