യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാറിലേക്ക് അപേക്ഷിക്കാം

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് വെല്‍ബിങ് ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍സ് എമേര്‍ജിങ് ട്രെന്‍ഡ്സ്, പ്രോസ്‌പെക്ടസ് ആന്‍ഡ് ചലഞ്ചേസ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 18 നും 40 നുമിടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് ദേശിയ സെമിനാറില്‍ പങ്കെടുക്കാം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കാണ് മുന്‍ഗണന. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ പ്രബന്ധ സംഗ്രഹം, ബയോഡേറ്റ എന്നിവ ലഭ്യമാക്കണം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 18 നകം ബയോഡേറ്റ, ഫോട്ടോ എന്നിവ  ksycyouthseminar@gmail.com ലോ,  സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 വിലാസത്തില്‍ തപാലായോ, നേരിട്ടോ അപേക്ഷ നല്‍കണം. ഫോണ്‍- 8086987262, 0471-2308630.


മാനേജ്മെന്റ് ട്രെയിനി എഴുത്ത് പരീക്ഷ എട്ടിന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ നിന്ന് അപേക്ഷിച്ചവര്‍ക്ക്  ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ സുല്‍ത്താന്‍ ബത്തേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്ത് പരീക്ഷ നടക്കും. അപേക്ഷകര്‍  ഫെബ്രുവരി എട്ടിന് രാവിലെ 10.30 ന് പരീക്ഷാ കേന്ദ്രത്തിലെത്തണം. ഫോണ്‍- 04935 221074.

സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ്

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍  മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ്  സര്‍വീസ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫെബ്രുവരി 12 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക്  18 -50 നുമിടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8590762300,8078711040.

ക്വട്ടേഷന്‍ ക്ഷണിച്ചു

ദുരന്ത നിവാരണ അതോറിറ്റി ഡി.എം സ്യുട്ട് പ്രൊജക്ടിന്റെ ഭാഗമായി വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ സ്‌കൂള്‍ ഡി.എം ഫെസിലിറ്റേഴ്‌സിന് പരിശീലനം നല്‍കുന്നു. ഫെബ്രുവരി  19 മുതല്‍ 20 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്  ഉച്ചഭക്ഷണം, ചായ, ചെറുകടികള്‍ എന്നിവ നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും താലൂക്കടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 11 ന് വൈകിട്ട് അഞ്ചിനകം ചെയര്‍പേഴ്‌സണ്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, വയനാട് വിലാസത്തില്‍ നേരിട്ടോ, തപാലായോ നല്‍കണം. ഫോണ്‍- 04936 202251.

ടെന്‍ഡര്‍ ക്ഷണിച്ചു

സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം.  ഫോണ്‍- 04936 206616, 828199963.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ സ്‌കൂളില്‍ മഴ മാപിനികള്‍ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഫെബ്രുവരി 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റ്, വയനാട് വിലാസത്തില്‍ നേരിട്ടോ, തപാലായോ  ലഭിക്കണം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 12 ന് വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍- 04936 202251.  


പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ഫെബ്രുവരി ഒന്‍പതിന് രാവിലെ 12.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936 292205.