ജനകീയ കർമ്മസമിതി വയനാട് ചുരത്തിൽ നടത്തിയ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാത പ്രാവർത്തികമാകുന്നത് വരെ പോരാട്ടത്തിനൊപ്പം ഉണ്ടാകുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. പൂഴിത്തോട്– പടിഞ്ഞാറത്തറ റോഡിൻ്റെ പ്രാഥമിക ഡിപിആർ സമർപ്പിക്കാനുള്ള നടപടികൾ അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ചാണ് സമരം. 28 വർഷം മുൻപ് നിർമ്മാണം തുടങ്ങിയ ഈ പാതയുടെ 70 ശതമാനവും പൂർത്തീകരിച്ചെങ്കിലും വനംവകുപ്പിന്റെ സാങ്കേതിക തടസ്സം മൂലം റോഡ് പ്രവർത്തി നിലച്ചു. റോഡിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികൾക്കായി ഒന്നരക്കോടി രൂപയാണ് അനുവദിച്ചത്. 10 ദിവസത്തിനകം ഇരു ജില്ലകളിലെയും നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, തുടർന്ന് ഡിപിആർ സമർപ്പിക്കുന്നതിന് 2 വർഷം വേണ്ടി വന്നത് അധികൃതരുടെ അനാസ്‌ഥ മൂലമാണെന്ന ആരോപണവും ഉയരുന്നുണ്ട്. തുടർനടപടികളുടെ ഭാഗമായി ഡിപിആറിനു സർക്കാർ അംഗീകാരവും ഭരണാനുമതിക്കുള്ള നടപടിയും വേഗത്തിലാക്കണമെന്നും ആവശ്യം ഉയർന്നുകഴിഞ്ഞു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പുതിയ സർക്കാർ രൂപീകരണവും മഴക്കാലവും തുടർപ്രവർത്തനങ്ങൾക്കു വിലങ്ങുതടിയാകുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ഇതോടെയാണ്
ഡിപിആർ നടപടികൾ പൂർത്തീകരിച്ച് പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മ സമിതി ചുരത്തിൽ പദയാത്രയും സത്യാഗ്രഹ സമരവും സംഘടിപ്പിച്ചത്. സമിതി ചെയർമാൻ ശകുന്തള ഷണ്മുഖൻ സമരത്തിൽ അധ്യക്ഷനായി. പത്മശ്രീ ചെറുവയൽ രാമൻ മുഖ്യപ്രഭാഷണം നടത്തി. കർമ്മസമിതി കൺവീനർ കമൽ ജോസഫ്, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡൻറ് അസ്മ കെ കെ, വൈസ് ചെയർമാൻ വികെ ബിനു ,ട്രഷറർ സി കെ ആലിക്കുട്ടി എന്നിവർ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!