മുട്ടിൽ മരംമുറി കേസ് . പ്രതികളുടെ അപ്പീൽ തള്ളിയ വയനാട് അഡീഷണൽ ജില്ലാ കോടതിയുടെ വിധിയിലെ വിശദാംശങ്ങൾ പുറത്ത്. പ്രതികളുടെ വാദങ്ങൾ നിലനിൽക്കില്ലെന്നും പ്രതികൾക്ക് തെളിവായി ഒന്നും ഹാജരാക്കാൻ സാധിച്ചില്ലെന്നുമാണ് വിധിയിൽ പറയുന്നത്. ഈട്ടിത്തടികൾ കണ്ടുകെട്ടിയ വനംവകുപ്പിൻ്റെ നടപടി നിയമപരമാണെന്നും നിലവിലുള്ള നിയമങ്ങൾ സർക്കാർ ഉത്തരവുകളും സർക്കുലറുകളും കൊണ്ട് മറി കടക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തടികൾ കണ്ടുകെട്ടിയ മനംവകുപ്പിൻ്റെ നടപടിക്കെതിരെയായിരുന്നു പ്രതികളുടെ അപ്പീൽ
Comments (0)
No comments yet. Be the first to comment!