മാനന്തവാടി എക്സൈസ്  റേഞ്ച്  ഇൻസ്പെക്ടർ കെ ശശിയും പാർട്ടിയും  തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും  ചേർന്ന് സംയുക്തമായി ഇന്ന് 25.01.25 ന് പുലർച്ചെ മൂന്ന് മണിയോടു കൂടി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചു നടത്തിയ വാഹന പരിശോധനയിൽ  രേഖകൾ ഇല്ലാതെ  കടത്തി കൊണ്ടുവന്ന 3093900 രൂപ (മുപ്പത് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി തൊള്ളായിരം രൂപ) കണ്ടെടുത്തു .  ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരൻ ആയ മുഹമ്മദ് സാമ്റിൻ, S/o മുഹമ്മദ്, നല്ലൂറമ്മൽ വീട് കൊടുവള്ളി എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്‌ ഇയാളുടെ കൈവശം യാതൊരു രേഖകളും ഉണ്ടായിരുന്നില്ല.   പ്രിവൻ്റീവ് ഓഫീസർമാരായ ജോണി കെ,  ബാബു വി,  രഞ്ജിത്ത് സി കെ, സിവിൽ എക്സൈസ്  ഓഫീസർമാരായ സുഷാദ് പി എസ്, റഷീദ് കെ എന്നിവരാണ് പാർട്ടിയിൽ  ഉണ്ടായിരുന്നത്. പിടികൂടിയ തുക എക്സൈസ് വകുപ്പ് തുടർനടപടികൾക്കായി ആദായ നികുതി വകുപ്പിന് കൈമാറും.