ബത്തേരി: വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ചീരാല്‍, ആര്‍മടയില്‍ വീട്ടില്‍ മുഹമ്മദ് സെഫുവാന്‍(22)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നൂല്‍പ്പുഴ, അമ്പലവയല്‍, പുല്‍പ്പള്ളി, ബത്തേരി സ്റ്റേഷനുകളില്‍ ലഹരി കേസുകളില്‍ പ്രതിയാണ്.

2025 ഡിസംബര്‍24ന് വൈകീട്ട് ചൂരിമലയിലെ വീട്ടിലെ അലമാരയില്‍ നിന്നും 0.07 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായി ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ഡെല്‍ജിത്ത് (25)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്, ഇയാള്‍ക്ക് ലഹരി നല്‍കിയ മൈലമ്പാടി, പുത്തന്‍പുരയില്‍ വീട്ടില്‍, പി.വി. വിഷ്ണു(25)വിനെ ജനുവരി ഒമ്പതിന് പിടികൂടിയിരുന്നു.