കമ്പളക്കാട്: കവര്‍ച്ച ചെയ്യാനുള്ള പ്ലാന്‍ പൊളിച്ച് ക്വട്ടേഷന്‍ കവര്‍ച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. തൃശ്ശൂര്‍ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പില്‍ വീട്ടില്‍ നിഖില്‍ നാഥ് (36), കിളിമാനൂര്‍ മഞ്ഞമറ്റത്തില്‍ വീട്ടില്‍ സാബു വില്‍സണ്‍ (36), നാട്ടിക, വളപ്പാട് പുതിയവീട്ടില്‍ പി എ ആന്‍സ്(34), കൊട്ടംകുളം പെരിങ്ങാനം ദൈവത്തിന്‍ മുകള്‍ വീട്ടില്‍ റിനാസ് (25), കൊട്ടംകുളം പെരിങ്ങാനം തറയില്‍ വീട്ടില്‍ ലെജിന്‍ (43), പഴങ്കാവ് പനങ്ങാട് ചെന്നറ വീട്ടില്‍ ധനേഷ് (34), പനങ്ങാട് എസ് എന്‍ പുരം, കോവില്‍ പറമ്പില്‍ വീട്ടില്‍ സിജിന്‍ ദാസ് (38), എലതുരുത്ത്, കാര്യാട്ടുകര പുഴങ്കര വീട്ടില്‍ പി ശ്രീധര്‍ (36), ചാവക്കാട് വലിയകത്ത് വീട്ടില്‍ വി എസ് സുഹാസ് (40), വെങ്ങിനശ്ശേരി വിധലയത്തില്‍ വീട്ടില്‍ ഗീവര്‍ഗീസ് (33), ഇരിഞ്ഞാലക്കുട മേപ്പുറത്തു വീട്ടില്‍ ശിവപ്രസാദ് (29), പത്തനംതിട്ട കുട്ടൂര്‍, രഞ്ജിത്ത് ഭവന്‍ പി.ആര്‍ രതീഷ് (42) എന്നിവരെയാണ് റിസോര്‍ട് വളഞ്ഞ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുകുന്ന് അറിഞ്ചാര്‍മലയിലെ റെയിന്‍ വ്യൂ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാവുന്നത്. ഇവരൊന്നിച്ച് കവര്‍ച്ച നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തു വരികയായിരുന്നു. ഇവരെല്ലാവരും കവര്‍ച്ച, വധശ്രമം, അടിപിടി, വഞ്ചന, മോഷണമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടവരാണ്. ഇവര്‍ റെന്റിനെടുത്ത ടിയാഗോ കാറില്‍ നിന്നും 6 ജോഡി വ്യാജ നമ്പര്‍ പ്‌ളേറ്റുകളും, ചുറ്റികളും, വാഹനത്തിന്റെ ടൂള്‍സ് എന്നിവയും കണ്ടെടുത്തു. പിടിയിലായവരില്‍ നിഖില്‍ നാഥ് 17 ഓളം കേസുകളിലും, സാബു കൊലപാതകമുള്‍പ്പെടെ 16 കേസുകളിലും, ശിവപ്രസാദ് 9 കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എം.എ സന്തോഷിന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, സബ് ഇന്‍സ്പെക്ടര്‍ എന്‍.വി ഹരീഷ്‌കുമാര്‍, കമ്പളക്കാട് സ്റ്റേഷനിലെ ഡ്രൈവര്‍ എസ്.ഐ വിജയന്‍, എ എസ് ഐ റോബര്‍ട്ട്, കല്പറ്റ സ്റ്റേഷനിലെ എസ്.ഐ ഷാജഹാന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശ്, സിറാജ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്
Comments (0)
No comments yet. Be the first to comment!