ചുണ്ടേൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി കൂട്ടിലായി. ചേലോട് എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിയെ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ഏഴാം നമ്പർ തേയില തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച ക്കൂട്ടിൽ പുലി കുടുങ്ങിയത്. ജനവാസ മേഖലയിൽ ഇടയ്ക്കിടെ വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കാൻ തുടങ്ങിയതോടെ നാട്ടുകാരും കടുത്ത ഭീതിയിലായിരുന്നു. പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജനകീയസമിതി രൂപീകരിച്ചു. തുടർന്ന് വനം വകുപ്പുമായി നടത്തിയ യോഗത്തിലാണ് ഒരാഴ്ച മുൻപ് മേഖലയിൽ കൂടി സ്ഥാപിച്ചത്.

മേപ്പാടി റെയ്ഞ്ചർ ഓഫീസർ കെ  വി ബിജുവിനെ നേതൃത്വത്തിൽ ആയിരുന്നു  
പുലിയെ പിടികൂടിയത്. ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക്  മാറ്റിയ പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വനവകുപ്പ് അറിയിച്ചു. നേരത്തെ ഇതേ പ്രദേശത്തു നിന്നും മൂന്ന് കടുവയിറങ്ങിയിരുന്നു.