താമരശ്ശേരി ചുരത്തില്‍ ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിലെ മുറിച്ചിട്ട മരങ്ങള്‍ നീക്കം ചെയ്യുന്നതിനും റോഡില്‍ അറ്റക്കുറ്റപ്പണി നടത്തുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മറ്റ് ചുരങ്ങള്‍ വഴി തിരിച്ച് വിടും.