കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. ഉരുൾ ദുരന്തബാധിതർക്കുള്ള വീടുകളുടെ തറക്കല്ലിടൽ ഇന്നലെ നടത്തുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് ദുരന്തബാധിതരെ വഞ്ചിച്ചെന്നും എംഎൽഎ പറഞ്ഞു. കൽപ്പറ്റ ടൗൺഷിപ്പിൻ സന്ദർശനം നടത്തുകയായിരുന്നു എംഎൽഎ. ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് തറക്കലിടുമെന്ന കോൺഗ്രസ് പ്രഖ്യാപനം പാഴ്‌വാക്കായെന്നും ഇത് ദുരന്തബാധിതരോട് കാണിക്കുന്ന അനീതിയാണെന്നും കെ ടി ജലീൽ എംഎൽഎ പറഞ്ഞു. കർണാടകയിൽ സന്ദർശനം നടത്തി മടങ്ങവേയാണ് കെ ടി ജലീൻ ടൗൺഷിപ്പിൽ സന്ദർശനം നടത്തിയത്. അഞ്ച് സോണുകളിലെയും നിർമാണ പുരോഗതി എം എൽ എ വിലയിരുത്തി. സന്നദ്ധ സംഘടനകൾ ഒരുക്കുന്ന ഭവന പദ്ധതികളിൽ ടൗൺഷിപ്പിൽ ഒരുക്കുന്നതു പോലെയുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറാകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.സി പി എം കൽപ്പറ്റ ഏരിയ സെക്രട്ടറി വി ഹാരിസ്, നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ, വൈസ് ചെയർപേഴ്സൺ സൗമ്യ , തുടങ്ങിയവും എം എൽ എയെ അനുഗമിച്ചു.
Comments (0)
No comments yet. Be the first to comment!