കല്‍പ്പറ്റ: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന
ആരോഗ്യം ആനന്ദം വൈബ് 4 14 വെൽനെസ് ക്യാംപയിനിന്റെ ജില്ലാതല പ്രീ ലോഞ്ചിങ് കൽപ്പറ്റയിൽ നടന്നു. ജീവിതശൈലീ രോഗങ്ങളെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിൻ്റെയും നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന പരിപാടി നടൻ അബു സലീം ഉദ്ഘാടനം ചെയ്തു.
പുലർകാലം ഫിറ്റ്നസ് ക്ലബ്ബിൻ്റെ മ്യൂസിക്കൽ വർക്കൗട്ടും അരങ്ങേറി. കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാരംഭിച്ച വാക് ഫോർ വെൽനസ് സാമൂഹ്യ നടത്ത പരി പാടി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി ഫ്ലാഗ് ഓഫ് ചെയ്തു.
സിവിൽ സ്റ്റേഷനിൽ പ്രചാരണ ബോധവൽക്കരണ പരിപാടി എഴുത്തുകാരൻ ബാലൻ വേങ്ങര ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി പ്രീത ജെ പ്രിയദർശിനി മുഖ്യാതിഥിയായി.
ഭാരതീയ ചികിത്സാ വകുപ്പ് ജി ല്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിനോയ്, എൻപിഎൻസിഡി നോഡൽ ഓഫീസർ ഡോ. കെ ആർ ദീപ, ആർദ്രം ജില്ലാ നോ ഡൽ ഓഫീസർ ഡോ. പി എസ് സുഷമ, കൗൺസിലർ ബിന്ദു, ഡോ. സ്‌മിത, ഡോ. ആലീസ്, ഡോ. ഷാനവാസ്, ഡോ. ആരിഫ, കെ എം മുസ്‌തഫ, കെ ബിന്ദു, കെ എസ് നിജിൽ, രാജേ ഷ് എന്നിവർ സംസാരിച്ചു. ഉണർവ് നാടൻ കലാസംഘം അവതരിപ്പിച്ച കലാപരിപാടികളും പൂ താടി കുടുംബാരോഗ്യ കേന്ദ്രം അവതരിപ്പിച്ച തുടിയും കൈകൊട്ടിക്കളിയും അരങ്ങേറി.
Comments (0)
No comments yet. Be the first to comment!