- പുതുവത്സരത്തോടനുബന്ധിച്ച് പരിശോധന ശക്തം
തിരുനെല്ലി: കാട്ടിക്കുളത്ത് വൻ എം.ഡി.എം.എ വേട്ട, സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം, വേങ്ങര, കണ്ണമംഗലം, പള്ളിയാൽ വീട്ടിൽ, സക്കീർ ഹുസൈൻ(31) വിൽപ്പനയ്ക്കായി കൊമേഴ്ഷ്യൽ അളവിൽ ബസിൽ കടത്താൻ ശ്രമിച്ച ലഹരിയാണ് തിരുനെല്ലി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടിച്ചെടുത്തത്.
27.12.2025 തിയതി പുലർച്ചെ കാട്ടിക്കുളം പോലീസ് എയ്‌ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. ബാംഗ്ലൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരനായ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് 31.191 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. എസ്.ഐ. എം.എ സനിൽ, എ.എസ്.ഐ. മനീഷ്, എസ്.സി.പി.ഒ രമേശ്, സി.പി.ഒമാരായ മുരളീകൃഷ്ണൻ സ് രഞ്ജിത്ത്, സുധീഷ്, നിഷാബ്ബ്, പ്രവീൺ, രതീഷ്, സജു എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ലഹരിക്കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to comment!