ക്രിസ്തുമസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണുവും സംഘവും വെണ്ണിയോട് വലിയകുന്ന് ഭാഗത്ത് നടത്തിയ റെയിഡിലാണ് വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 23 ലിറ്റര്‍ വിദേശമദ്യവുമായി
വെണ്ണിയോട് വലിയകുന്ന് സ്വദേശി വലിയകുന്ന് വീട്ടില്‍ സുരേഷ്. വി.എ എന്ന മുത്തപ്പന്‍ സുരേഷിനെ  അറസ്റ്റ് ചെയ്തത്.

വെണ്ണിയോട് വലിയകുന്ന് ഭാഗങ്ങളില്‍ വ്യാപകമായി മദ്യവില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി , സുനില്‍കുമാര്‍ എംഎ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ ടി, പ്രജീഷ് എംവി, പ്രോമിസ് എംപി , വജീഷ്‌കുമാര്‍ വിപി , വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സജ്‌ന പിയു എന്നിവര്‍ പങ്കെടുത്തു.10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മദ്യവില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലില്‍ റിമാന്റ് ചെയ്തു.