കല്‍പ്പറ്റ നഗരസഭയില്‍ 23-ാം ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ജി. രവീന്ദ്രന്റെ പരാതിയില്‍ ഹൈക്കോടതി നടത്തിയത് സ്വാഭാവിക പരാമര്‍ശമെന്ന് സി.പി.എം. ടി. സിദ്ദീഖ് എം.എല്‍.എ. രാഷ്ട്രീയം കളിക്കുകയാണന്നും നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യഥാസമയം റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ അനുകൂലമായ എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ അത് ഹാജരാകാത്തതാണ് രവീന്ദ്രന്റെ പത്രിക തള്ളാന്‍ കാരണമെന്നും ഏരിയാ സെക്രട്ടറി വി. ഹാരീസ്, പി.കെ. ബാബുരാജ്, പി.എം. ഷംസുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ നഗരസഭയിലെ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ സ്ഥാനാര്‍ത്ഥി കെ.ജി.രവീന്ദ്രന്റെ പത്രിക തള്ളിയ നടപടിയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. പത്രക തള്ളിയ വരണാധികാരിയുടെ നടപടി നിയമവിരുദ്ധമെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായ തടസം ഉളത് കൊണ്ട് മാത്രം ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും കോടതി. സ്റ്റേ ഉത്തരവും, കാലഹാരണപ്പെട്ട നടപടി ആണെന്ന സംസ്ഥാന ഓഡിറ്ററുടെ കത്തും ഉണ്ടായിട്ടും ബാധ്യത ഉണ്ട് എന്നു പറഞ്ഞാണ് പത്രിക തള്ളിത്.
പഞ്ചായത് രാജ് നിയമപ്രകാരം വിശദീകരണം നല്‍കാന്‍ ഉള്ള സമയപരിധി പോലും നല്‍കിയില്ലന്നും കോടതി പറഞ്ഞു.
Comments (0)
No comments yet. Be the first to comment!