ബത്തേരി: പച്ചക്കറികളില്‍ തക്കാളിക്കും, മുരിങ്ങക്കക്കും, ചെറിയുള്ളിക്കും വിലകുതിച്ചുയരുന്നു. തക്കാളിക്ക് ഒരാഴ്ചകൊണ്ട് നാല്‍പത് രൂപയാണ് വര്‍ദ്ധിച്ചത്. 130 രൂപവിലയുണ്ടായിരുന്ന മുരങ്ങക്കയുടെ അഞ്ഞൂറുരൂപയിലേക്കുമാണ് ഉയര്‍ന്നത്. ഉപയോഗം വര്‍ദ്ധിച്ചതും ഉല്‍പാദനം കുറഞ്ഞതാണ് നിലവിലെ വിലവര്‍ദ്ധനവിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. രണ്ടാഴ്ചമുമ്പ് വരെ പതിനഞ്ച് മുതല്‍ 20 രൂപവരെ വിലയുണ്ടായിരുന്ന തക്കാളിക്ക് വില ഇപ്പോള്‍ അറുപതുരൂപയാണ്. 130 രൂപവിലുണ്ടായിരുന്ന മുരിങ്ങക്കായുടെ വില 500രൂപയിലുമാണുള്ളത്. ചെറിയുള്ളി അറുപതില്‍ നിന്ന് നൂറ് രൂപയിലേക്കും, വെണ്ട നാല്‍പത് രൂപയില്‍ നിന്ന് എഴുപതിലേക്കും പച്ചമുളക് അറുപതുരൂപയില്‍ നിന്ന് എണ്‍പതിലേക്കും ബിറ്റ് റൂട്ട് മുപ്പതില്‍ നിന്ന് അമ്പത്തിയഞ്ചിലേക്കും ക്യാരറ്റ് എഴുപതില്‍ നിന്ന് എണ്‍പതിലേക്കുമാണ് വിലയുയര്‍ന്നിരിക്കുന്നത്. മണ്ഡലകാലമായതോടെ പച്ചക്കറികളുടെ ഉപയോഗം വര്‍ദ്ദിച്ചതും, ഉല്‍പാദനകേന്ദ്രങ്ങളില്‍ ലഭ്യതകുറഞ്ഞതുമാണ് നിലവിലെ വിലവര്‍ദ്ധനിവിന് കാരണമായി കച്ചവടക്കാര്‍ ചൂണ്ടികാണിക്കുന്നത്.
പച്ചക്കറിക്ക് പുറമെ മുട്ടയ്ക്കും വിലവര്‍ദ്ധിച്ചിട്ടുണ്ട്. ആറ് രൂപവിലയുണ്ടായിരുന്ന മുട്ടക്കിപ്പോള്‍ ഏഴര രൂപയാണ് വില. പച്ചക്കറി വിലവര്‍ദ്ദനവ് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്.