ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞു നിര്‍ത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ സഹായി പിടിയില്‍. കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ,സീതാമൗണ്ട്,പുതുച്ചിറ വീട്ടില്‍ രാജന്‍(61)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്.വാഹനം കവര്‍ച്ച ചെയ്തു കൊണ്ടുവരുന്നതിനും പൊളിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും പ്രതികളെ ഒളിപ്പിക്കുന്നതിനും വേണ്ട സഹായമാണ് ഇയാള്‍ ചെയ്തു നല്‍കിയത്. പൊളിച്ച് ഉപേക്ഷിച്ച വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്. 2010-ല്‍ നാടന്‍ തോക്ക് പിടിച്ച സംഭവത്തിലും, 2016ല്‍ അളവില്‍ കൂടുതല്‍ മദ്യം പിടിച്ച കേസിലും പുല്‍പ്പള്ളി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
No comments yet. Be the first to comment!