കല്‍പ്പറ്റ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനെട്ടാമത് സംരംഭക കണ്‍വെന്‍ഷന് ആലപ്പുഴയില്‍ തുടക്കമായി.വിഷന്‍ സമ്മിറ്റ് 25 എന്ന പേരില്‍ ആലപ്പുഴ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം  ചെയ്തു.സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷനായിരുന്നു.എംഎല്‍എമാരായ എച്.സലാം, പി.പി ചിത്തരഞ്ജന്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, കേരള വിഷന്‍ കമ്പനി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 1250 ഓളം സംരംഭകരാണ്  കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്‌