
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. വെള്ളമുണ്ട എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിൽ വയോജന സംഗമം, 'മുമ്പേ നടന്നവർക്ക് താങ്ങാകാം സീസൺ-2' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവിധ നിയമ പരിരക്ഷയും ക്ഷേമ പരിരക്ഷയും വയോജനങ്ങൾക്കായി സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. വയോജന കമ്മീഷൻ രൂപീകരിച്ചതടക്കമുള്ള പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണ്.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കം വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയോജനങ്ങളുടെ സാമൂഹ്യ ബന്ധങ്ങൾ, പൊതു സമ്പർക്കം, മാനസികവും ശാരീരികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കൽ എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു കണ്ണൂർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ കെ സൽമത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത്, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!