
തിരുവനന്തപുരം: സംസ്ഥാനത്തെ അനിയന്ത്രിതമായ വിലക്കയറ്റം നിയമസഭയില്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. പിസി വിഷ്ണുനാഥ് എം.എല്‍.എയാണ് പ്രമേയം അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടുമണി വരെ സഭ നിര്‍ത്തിവെച്ച് വിഷയത്തില്‍ ചര്‍ച്ച നടക്കും.
വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം കാരണം സാധാരണക്കാര ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും വരുമാനത്തെക്കാള്‍ ചിലവ് വര്‍ദ്ധിക്കുമ്പോള്‍ ആളുകളുടെ കയ്യില്‍ പണമില്ലാതാകുമെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരോ ഭക്ഷ്യവകുപ്പോ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ സഭയില്‍ വ്യക്തമാക്കാമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിലപാടെടുത്തു. ഇതോടെയാണ് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്.
Comments (0)
No comments yet. Be the first to comment!