
സ്വർണ വിലയിൽ വീണ്ടും റെക്കോർഡ് കയറ്റം. രണ്ട് ദിവസത്തെ ഇടവേളക്കു ശേഷം ഇന്ന് സ്വർണ വിലയിൽ വൻകുതിപ്പ്. പവന് 640 രൂപയാണ് ഉയർന്നത്. അതായത് ആദ്യമായി പവന് 82,000 രൂപ ഭേദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് ഇന്നത്തെ സ്വർണ വില എത്തിയിരിക്കുന്നു. നാളെ യുഎസ് ഫെഡറൽ റിസർവ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് ഇന്നത്തെ ഈ കുതിപ്പ്. ഇതോടെ വീണ്ടും സാധാരണക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.സ്വർണ വിലയിൽ വമ്പൻ കുതിപ്പായിരുന്നു അടുത്ത ദിവസങ്ങളിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇത് സ്വർണം വാങ്ങുന്നവർക്ക് കടുത്ത നിരാശ ഉണ്ടാക്കും. ഇന്ന് 82,000 രൂപ കടന്നെങ്കിൽ വരും ദിവസങ്ങളിൽ അത് 84,000 രൂപ വരെ എത്തിയേക്കാം. ഇതെല്ലാം സ്വർണം കിട്ടാക്കനിയാവാനുള്ള സാധ്യതയും ഉയർത്തുന്നു.ഇന്ന് ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയായി. ഒരു പവന് 640 രൂപ ഉയർന്ന് 82,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,02,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,193 രൂപയും പവന് 89,544 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8395 രൂപയും പവന് 67,160 രൂപയുമാണ്.രാജ്യാന്തര സ്വര്‍ണ വില ഇന്ന് കത്തിക്കയറുകയാണ്. ഇന്നും റെക്കോർഡ് കുതിപ്പിലാണുള്ളത്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് ആദ്യമായി 3,682.05 ഡോളറിലെത്തി. സ്വർണം മാത്രമല്ല, വെള്ളി വിലയിലും വമ്പൻ കുതിപ്പുണ്ട്.സ്വർണ വിലയിൽ ഇന്ന് ചരിത്രക്കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാരെയും ആഭരണപ്രിയരേയും പ്രതികൂലമായി ബാധിക്കുന്നു.
Comments (0)
No comments yet. Be the first to comment!