പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലീഗൽ സർവ്വീസസ് അതോറിറ്റി സംഘടിപ്പിച്ച ദേശീയ ലോക് അദാലത്തിൽ 849 കേസുകൾ തീർപ്പാക്കി. വിവിധ കേസുകളിലായി ആകെ 1,97,08,775 രൂപ ഒത്തുതീർപ്പാക്കി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

ക്രിമിനൽ കോമ്പൗണ്ടബിൾ കേസുകളിൽ 50,000 രൂപയും   ബാങ്ക് റിക്കവറി കേസുകൾക്ക് 32,44,000 രൂപയും മാക്ട് കേസുകളിൽ 62,63,500 രൂപയും സിവിൽ കേസുകളിൽ 7,24,375 രൂപയും സെറ്റിൽമെന്റായി നൽകി. 
തൊഴിൽ തർക്ക കേസുകൾ,
വൈദ്യുതി ബില്ലുകൾ, വാട്ടർ ബില്ലുകൾ, വൈവാഹിക തർക്കങ്ങൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, ശമ്പളം, അലവൻസുകൾ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവന കാര്യങ്ങൾ, വിവിധ പെറ്റികേസുകൾ തുടങ്ങിയവയാണ്  അദാലത്തിൽ പരിഗണിച്ചത്.