
'തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം' എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിനെയോ സോഷ്യല്‍ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കുക. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷന്‍ ഇതുവരെ എടുത്തിട്ടില്ല. വോട്ടര്‍ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കില്‍, ആ വിവരം കമ്മീഷന്‍ ഔദ്യോഗികമായി അറിയിക്കുന്നതാണ്.
Comments (0)
No comments yet. Be the first to comment!