കല്‍പ്പറ്റ: മലയാളികള്‍ക്കിന്ന് മൂന്നാം ഓണം. അത്തം തൊട്ട് പത്തു ദിവസം പൂക്കളമിട്ട്. തിരുവോണ ദിനത്തില്‍ മലയാളികള്‍ ഓണമാഘോഷിക്കുമെങ്കിലും ഓണാഘോഷങ്ങള്‍ തീരുന്നില്ല. മൂന്നാം ഓണത്തിലും നാലാം ഓണത്തിലും തിരുവോണപ്പൊലിമ തുടരുന്നു. തിരുവോണത്തിന് സ്വന്തം വീട്ടില്‍ ഓണമാഘോഷിച്ച് 
ഇന്ന് ബന്ധു വീടുകളില്‍ സദ്യവട്ടമൊരുക്കി ഓണമാഘോഷിക്കുന്നു. അതിനാല്‍ തന്നെ അവിട്ടവും അത്ര ചെറിയ ഓണമല്ലെന്ന് പറയാം. 
കൂടാതെ ഈ ദിനത്തിലാണ്  ഓണത്തല്ല്, അവിട്ടത്തല്ല് എന്നീ കലാരൂപങ്ങളും നടത്തിരുന്നു.  ഓണതല്ലിന് പീന്നിലൊരു ഐതിഹ്യമുണ്ട്. പല്ലശ്ശനയിലെ ഓണത്തല്ലാണ് പ്രസിദ്ധം. രാജാവിനെ നഷ്ടപ്പെട്ട ദേശവാസികള്‍ ശത്രുവിനെ യുദ്ധത്തിന് വിളിച്ചതിന്റെ ഓര്‍മയാണ് ഓണത്തല്ല്.

രണ്ടോണം കണ്ടോണം, മൂന്നോണം മുക്കിമൂളി, നാലോണം നക്കീം തൊടച്ചും, അഞ്ചോണം പിഞ്ചോണം എന്നിങ്ങനെ ഓണത്തെപ്പറ്റി നിരവധി പഴഞ്ചൊല്ലുകള്‍ പ്രചാരത്തിലുണ്ട്.