
കല്‍പ്പറ്റ: ഇന്ന് ഉത്രാടം. തിരുവോണത്തിന്റെ അവസാന ഒരുക്കത്തിലാണ് മലയാളികള്‍. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഓണക്കോടിയുമൊക്കെയായി വിപണിയും സജീവമായിരിക്കുകയാണ്. പത്ത് ദിവസത്തെ ഓണാഘോഷത്തിന് നാളെ കലാശക്കൊട്ടു വീഴുമ്പോള്‍ ഉത്രാടം ഓണാഘോഷങ്ങളുടെ ആരംഭദിനമാണ്.
ആളുകളെല്ലാം ഓണക്കോടിയും ഓണസദ്യക്കുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ്. വിപണി ചൂടുപിടിച്ചതോടെ നഗരവീഥികളെല്ലാം ദിവസങ്ങളായി തിരക്കിലമര്‍ന്നിരിക്കുകയാണ്. വസ്ത്ര വ്യാപാര ശാലകളിലും മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം തിരക്കാണ്.
ഉത്രാടം ദിവസം മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിവസമായി കരുതപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ഓണാഘോഷത്തിന്റെ തുടക്കം എന്നാണ് മലയാളികള്‍ കരുതുന്നത്. മാത്രമല്ല ഇന്നേ ദിവസമാണ് വിദൂരസ്ഥലങ്ങളില്‍ ഉള്ളവരെല്ലാം വീട്ടിലെത്തി തിരുവോണത്തിനായി ഒത്തുകൂടുക.
Comments (0)
No comments yet. Be the first to comment!