വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ പുതുതായി സ്ഥാപിച്ച എക്‌സ്-റേ സംവിധാനം പ്രവര്‍ത്തന സജ്ജമായി. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ മെഷീന്‍ ഒ.പി വിഭാഗത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ തകരാറിലായ എക്‌സ്-റേ മെഷീന്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ  മള്‍ട്ടിപര്‍പ്പസ് ബ്ലോക്കിലെ മെഡിക്കല്‍ വാര്‍ഡില്‍ മെഷീന്‍ സ്ഥാപിക്കുന്നതോടെ മെഡിക്കല്‍ കേളെജിലെ രണ്ട് എക്‌സ്- റേ യൂണിറ്റിലൂടെ രോഗികള്‍ക്ക് സേവനം ലഭ്യമാകും. നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച തുക വിനിയോഗിച്ച് ഫുള്ളി ഓട്ടോമാറ്റിക് എക്‌സ്-റേ സംവിധാനം സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.