പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന - പശ്ചാത്തല വികസനത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമെന്ന് പട്ടിക ജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച പാചകപ്പുര, ഡൈനിങ് ഹാൾ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എം.എൽ.എയുടെ വികസന നിധിയിൽ നിന്നും 66 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. സ്കൂളിന്റെ 71-ാം മത് വാർഷികവും അധ്യാപകരായ പി.വി ഷാജു, വത്സ ജോസഫ് എന്നിവർക്ക് യാത്രയയപ്പും നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. ആർ ജിതിൻ, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ഷർമിനാസ്, സ്കൂൾ പ്രിൻസിപ്പാൾ പി. സി മഞ്ജു, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!