കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വർണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ
വെള്ളമുണ്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ. ഹുൻസൂർ, ഹനഗോഡ് ഹോബ്ലി, മണികണ്ഠ(20)യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30ന് വൈകീട്ടോടെ കാരാട്ടുകുന്നിലെ വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിയുടെ കമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ചത്. ഒരു കൈ കൊണ്ട് വായ പൊത്തി കുട്ടിയെ ഭയപ്പെടുത്തി മറ്റേ കൈ കൊണ്ട് കമ്മൽ അഴിച്ചു കൊണ്ടിരിക്കുമ്പോൾ ബന്ധു കാണുകയും ഇയാൾ ഓടി രക്ഷപ്പെടുകയുമായിരുന്നു. പിന്നീട്, ഇയാളെ കാരക്കാമല ബസ് സ്റ്റോപ്പിനടുത്തു വെച്ച് പിടികൂടുകയായിരുന്നു. കുട്ടിക്ക് നിസ്സാര പരിക്കേറ്റു. ഇസ്പെക്ടർ എസ് എച്ച് ഓ ബിജു ആന്റണി, സബ് ഇൻസ്‌പെക്ടർ സജി, സിപിഓ മാരായ സച്ചിൻ, ദീപു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
No comments yet. Be the first to comment!