വയനാട് എക്സൈസ് ഇന്റലിജൻസും, സുൽത്താൻബത്തേരി എക്സൈസും സംയുക്തമായി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ഹൈദരാബാദിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 82.104 ഗ്രാം എം.ഡി എം എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ, മാട്ടൂൽ സെൻട്രൽ കപ്പാലം
സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്തഫയെ അറസ്റ്റ് ചെയ്തു. ഇയാൾ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കു മരുന്നിനു 10 ലക്ഷത്തോളം രൂപ വില വരും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ യുടെ എക്സൈസ് നേതൃത്വത്തിൽ നടന്ന പരിശോധന സംഘത്തിൽ ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി. കെ, അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ
സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി, സോമൻ എം പ്രിവൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, അനീഷ്. എ.എസ് , വിനോദ്.പി.ആർ സിവിൽ എക്സൈസ് ഓഫീസർ മാരായ
അമൽ തോമസ് എം. റ്റി, രതീഷ്.എൻ. വി ശിവൻ ഇ. ബി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വീരാൻ കോയ കെ.പി എന്നിവരും ഉണ്ടായിരുന്നു. യുവാക്കളെയും, വിദ്യാർഥികളെയും ലക്ഷ്യമിട്ട് കേരളത്തിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് പരിശോധനകൾ കർശനമാക്കിയിരുന്നു. ഇതുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം പുലർച്ചെ മീനങ്ങാടിയിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടിയോളം രൂപ കുഴൽപണവുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയിരുന്നു. തുടർന്നും അതിർത്തി പ്രദേശങ്ങളിലും,ചെക്ക് പോസ്റ്റുകളിലും കർശന പരിശോധനകൾ നടത്തുമെന്ന് സ്ഥലത്തെത്തിയ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി അറിയിച്ചു.
Comments (0)
No comments yet. Be the first to comment!