
കൽപ്പറ്റ ഓല ഷോറൂം പൂട്ടിച്ച് ഗുണഭോക്താക്കൾ. സർവീസിൽ അതൃപ്തി പ്രകടിപ്പിച്ച ഓല സ്കൂട്ടർ ഉടമകൾ ഷോറൂമിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. സർവീസിനെത്തിച്ച പല വാഹനങ്ങൾ മഴകൊണ്ടും ഇഴജന്തുക്കൾ കയറിയും നശിക്കുന്നതായിട്ടാണ് പരാതി.
കൽപ്പറ്റ കൈനാട്ടിലെ ഓല സ്കൂട്ടർ ഷോറൂമിലാണ് പ്രതിഷേധവുമായി സ്കൂട്ടർ ഉടമകൾ രംഗത്തെത്തിയത്. സ്കൂട്ടർ വാങ്ങി നാലുമാസത്തിനുള്ളിൽ നിരവധി തകരാറുകളാണ് വാഹനത്തിൽ ഉണ്ടായതെന്നും, സർവീസിനായി മാസങ്ങളോളം കാത്തു നിൽക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പരാതി. സർവീസിന് എത്തിച്ച പല വാഹനങ്ങളും നശിക്കുകയാണെന്നും ഉടമകൾ പറയുന്നു.
ഓലയുടെ വിൽപ്പനയും സേവനങ്ങളും പൂർണ്ണമായും നിർത്തലാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ദീർഘകാല അറ്റകുറ്റപ്പണി സമയം, തൃപ്തികരമല്ലാത്ത പരിഹാരങ്ങൾ, ഓലയുടെ എക്സ്റ്റൻഡഡ് വാറന്റി, എന്നിവയുൾപ്പെടെ നിരവധി പരാതികളാണ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.
തകരാറുകൾശ്രദ്ധയിൽപ്പെടുത്താൻ ഓല മാനേജ്‌മെന്റിനെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും ഉടമകളുടെ പരാതിയിലുണ്ട്. അതേസമയം വാഹനത്തിൻറെ തകരാറുകൾ പരിഹരിക്കുന്നതും സർവീസ് നടത്തുന്നതും കമ്പനി നേരിട്ടാണെന്നും,
അതാണ് കാലതാമസം വരാനുള്ള കാരണമെന്നുമാണ് ഷോറൂമിൽ നിന്നും ലഭിക്കുന്ന വിവരം.
Comments (0)
No comments yet. Be the first to comment!