മുസ്ലീം ലീഗിന്റെ മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ പദ്ധതി വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് സി.പി.എം. സര്‍ക്കാര്‍ പദ്ധതികളെ തള്ളിപറഞ് ദുരന്ത ബാധിതരെ കബളിപ്പിക്കുന്ന രീതിയാണ് ലീഗ് നടത്തിയതെന്നും ജനങ്ങളില്‍ നിന്ന് ശേഖരിച്ച പണമായതിനാല്‍ ജനങ്ങളോട് മറുപടി പറയണമെന്നും ജില്ലാ സെക്രട്ടറി കെ. റഫീഖ് കല്‍പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്ഗ്രസിന്റെയും ഭവന പദ്ധതിയെക്കുറിച്ച് വിവരങ്ങളില്ലെന്നും ഇത് മറ്റൊരു തട്ടിപ്പാണന്നും സി.പി.എം ആരോപിച്ചു.കെ. മധു, വി.വി. ബേബി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.