
കല്‍പ്പറ്റ :സ്ഥിരം സര്‍വീസുകള്‍ കൂടാതെ 90 അധിക സര്‍വീസുകള്‍ കൂടി രംഗത്തിറക്കി ഓണത്തിലെ യാത്രാദുരിതത്തിനു തടയിടാന്‍ കര്‍ണാടക ആര്‍ടിസി. ഇന്നു മുതല്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ 4 വരെയാണ് സര്‍വീസുകള്‍. തിരുവോണ ദിവസം മുതല്‍ മടക്കയാത്രയ്ക്കും സ്‌പെമൈസൂരു റോഡ് ബസ് സ്റ്റേഷന്‍, ശാന്തിനഗര്‍ ബിഎംടിസി ബസ്‌സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തുക. ഇതില്‍ പ്രീമിയം കാറ്റഗറി ബസുകള്‍ ശാന്തി നഗര്‍ ബസ് സ്റ്റേഷനില്‍ നിന്നാകും പുറപ്പെടുക. ബസ് സ്റ്റേഷന്‍ കൗണ്ടറുകളിലൂടെയും ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും ഏര്‍പ്പെടുത്തി. നാലോ അതിലധികമോ ടിക്കറ്റുകള്‍ ഒന്നിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ചു ശതമാനവും മടക്കയാത്ര ഉള്‍പ്പെടെ ഇരുവശത്തേക്കുമുളള ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് മടക്കയാത്രയ്ക്കായി ഒരുക്കിയ പ്രത്യേക സര്‍വീസ് ബസുകളും കര്‍ണാടക ആര്‍ടിസി വെബ്‌സൈറ്റിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
Comments (0)
No comments yet. Be the first to comment!