കല്‍പ്പറ്റ: ഉരുള്‍ ദുരന്തബാധിതര്‍ക്കായി പിരിച്ചെടുത്ത പണം കൊണ്ട് ഒരു മിഠായി പോലും വാങ്ങിക്കൊടുക്കാന്‍ മുസ്ലിം ലീഗ് തയാറായില്ലെന്ന റവന്യൂമന്ത്രി കെ രാജന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്  യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് നാരങ്ങ മിഠായി പാര്‍സല്‍ ചെയ്തു. കല്‍പ്പറ്റ പോസ്റ്റ് ഓഫീസിലെത്തിയാണ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് പാര്‍സല്‍ അയച്ചത്.