സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്റെ പ്രചരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. ബീനാച്ചി പൂതിക്കാട് ഭാഗങ്ങളില്‍ സ്ഥാപിച്ച രണ്ട് ഫ്ളക്സ് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി പൊലിസില്‍ യു.ഡി.എഫ് നേതാക്കള്‍ പരാതി നല്‍കി. ബീനാച്ചിയില്‍ സ്ഥാപിച്ച ബോര്‍ഡ് സമീപത്തെ കാപ്പിത്തോട്ടത്തിലും പൂതിക്കാട് ജംഗ്ഷനിലെ ബോര്‍ഡും സമീപത്തെ തോട്ടത്തിലുമാണ് കണ്ടെത്തിയത്. ഐ.സി ബാലകൃഷ്ണന്‍ വിജയിക്കുമെന്നതില്‍ വിറളിപൂണ്ട സാമൂഹ്യവിരുദ്ധരാണ് പ്രവര്‍ത്തിക്കുപിന്നിലെന്ന് കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി നേതാക്കള്‍ ആരോപിച്ചു.
Comments (0)
No comments yet. Be the first to comment!