കൽപ്പറ്റ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഡ്വ:ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. മുഴുവൻ പ്രവർത്തകരും കൃത്യം രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേരണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന, കൺവീനർ പി പി ആലി എന്നിവർ അറിയിച്ചു
Comments (0)
No comments yet. Be the first to comment!