കല്‍പ്പറ്റ: വയനാട് മേപ്പാടി തൗസന്‍ഡ് ഏക്കറില്‍ ക്രിസ്മസ് ന്യൂഇയര്‍ കാര്‍ണിവല്‍ ഒരുങ്ങുന്നു. ഡിസംബര്‍ 23 മുതല്‍  ജനുവരി നാലുവരെയാണ് കാര്‍ണിവല്‍. ഡിസംബര്‍ 31ന്  പ്രമുഖ റാപ്പര്‍ വേടനും ഗൗരി ലക്ഷ്മി  എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് നടക്കും.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും വയനാട് ടൂറിസം അസോസിയേഷനും തൗസന്‍ഡ് ഏക്കര്‍ ലേബര്‍ വെല്‍ഫെയര്‍ കമ്മിറ്റിയ് സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന്  വൈകുന്നേരം നാലുമണിക്ക് മേപ്പാടി ടൗണില്‍ നടക്കുന്ന റോഡ് ഷോയോട് കൂടി കാര്‍ണിവലിന് തുടക്കമാകും. അന്നേദിവസം വൈകിട്ട് ഏഴുമണിക്ക് സലിം ഫാമിലി അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാമ്മോടുകൂടി  സ്റ്റേജ് പരിപാടികള്‍ക്ക് തുടക്കമാകും. ഡിസംബര്‍ 24 ന് മോണിറക്ക സ്റ്റാര്‍ലിംഗ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, 25ന് നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ ഗാനമേള, 26ന് മില്ലേനിയം സ്റ്റാര്‍സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, 27 ഐഎംഎഫ് എ യുടെ ഫാഷന്‍ ഷോ, 28ന് ഗൗതം വിന്‍സെന്റ്  നയിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡ്, 29ന് അവതാര്‍ മ്യൂസിക്കല്‍ നൈറ്റ് 30ന് ഗിന്നസ് മനോജാണ് ടീം അവതരിപ്പിക്കുന്ന മെഗാ ഷോ എന്നിവയും 31ന് വേടനും ഗൗരിലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നുമാണ് സംഘടിപ്പിക്കുന്നത്. രാത്രി പാപ്പഞ്ഞിയെ കത്തിക്കുന്ന ചടങ്ങും നടക്കും.31-ആം തീയതി പാസ് മുഖേന ആയിരിക്കും പ്രവേശനം ഉണ്ടായിരിക്കുക എന്നും സംഘാടകര്‍ അറിയിച്ചു.ഡോ. ബോബി ചെമ്മണ്ണൂര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി ജോയി, ഇ. ഹൈദ്രു, നിസാര്‍ ദില്‍വേ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.