വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകള്‍ ആതിര (38) എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ വെള്ളമുണ്ട പോലീസ് പിടികൂടി.ആതിരയുടെ ഭര്‍ത്താവ് രാജുവിനെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി മദ്യലഹരിയില്‍ രാജു ഇരുവരേയും വെട്ടുകയായിരുന്നു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിരയുടെ കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഷോള്‍ഡറിനും പരിക്കുണ്ട്. മാധവിയുടെ തലയ്ക്കാണ് പരിക്ക്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. രാജുവിനെതിരെയുള്ള അഞ്ചാമത്തെ കേസാണിത്. മുന്‍പും കൊലപാതകശ്രമം, പോലീസുകാരെ മര്‍ദിക്കല്‍, അടിപിടി തുടങ്ങിയ കേസുകള്‍ ഇയ്യാള്‍ക്കെതിരെയുള്ളതായി പോലീസ് അറിയിച്ചു.