ബത്തേരി : ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍  ബൈജു (23), ചെതലയം കയ്യാലക്കല്‍  കെ.എം ഹംസ ജലീല്‍ (28), മൂലങ്കാവ് കാടന്‍തൊടി കെ.ടി നിസാര്‍(34), കൈപ്പഞ്ചേരി പുന്നപ്പറമ്പില്‍  പി.ആര്‍ ബവനീഷ് (23) എന്നിവരാണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി  ബൈജുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 21.48 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജെസ്വിന്‍ ജോയ് സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍, അനിത്ത് കുമാര്‍, രഞ്ജിത്ത്, വിനീഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.