അമ്പലവയല്‍: 3460 അടി ഉയരത്തില്‍ നിന്ന് വയനാടിനെ കണ്ടാസ്വദിക്കാന്‍ ഒരിടമുണ്ട് ജില്ലയില്‍. അസ്തമയവും കണ്ട്  രാത്രി ട്രക്കിംഗും നടത്തി പുലര്‍കാല കാഴ്ചകള്‍ കണ്ടാസ്വദിക്കുന്നത് വരെ പ്രകൃതിയോടൊത്ത് കഴിയാന്‍ ഒരിടം.

സഞ്ചാരികള്‍ക്കെന്നും പ്രിയങ്കരിയാണ് വയനാട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള  മഞ്ഞില്‍ കുതിര്‍ന്ന കാഴ്ചകളും, തണുപ്പകറ്റാന്‍ നാട്ടുവഴിയോരത്തെ തട്ടുകടകളുമെല്ലാം സഞ്ചാരികളഎ എപ്പോഴും വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നതാണ്. സമുദ്രനിരപ്പില്‍ നിന്ന് 2300 അടി ഉയരത്തില്‍ സഞ്ചാരികള്‍ക്ക് അവധി ദിനം ആഘോഷിക്കാന്‍ വയനാട് ജില്ലയിലെ പൈതൃക കാഴ്ചകളും മനോഹര ദൃശ്യങ്ങളും ഏറെയാണ്.
എന്‍ ഊര് ,പൂക്കോട്, ബാണാസുര, കാരാപ്പുഴ, എടക്കല്‍ ഗുഹ, മ്യൂസിയം തുടങ്ങി സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട് വയനാട്ടില്‍. എന്നാല്‍ വയനാടിനെ മുഴുവനായി കാണാന്‍ കഴിയുന്ന ചീങ്ങേരിമലയില്‍ വൈകുന്നേരം 6 മണിക്ക് മുന്നെ എത്തി 3460 അടി ഉയരത്തില്‍ കയറി വയനാടിനെ മൊത്തം കാണാന്‍ കഴിയുമ്പോഴുണ്ടാകുന്ന സംതൃപ്തി അത് ഒന്ന് വേറെ തന്നെയാണ്.