പനമരം ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നീരട്ടാടി സ്വദേശി കാഞ്ഞിരത്തിങ്കൽ നബീസ (48) യെയാണ്
വില്പനക്കായി കൊണ്ടു വന്ന 80 ഗ്രാം കഞ്ചാവുമായി പനമരം പോലീസ് പിടികൂടിയത്. കഞ്ചാവ് കടത്തികൊണ്ട് വന്ന് പനമരത്തും പരിസരത്തും ഉള്ള ആവശ്യക്കാർക്ക് വില്പന നടത്തിവരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പനമരം എസ് ഐ സന്തോഷ് മോൻ, ജൂനിയർ എസ് ഐ സുഹൈൽ, എ എസ് ഐ ഷൈല, സീനിയർ സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്.
Comments (0)
No comments yet. Be the first to comment!