നെൽകൃഷി ഇറക്കി ബീനാച്ചി ഗവ. ഹൈസ്‌കൂൾ

പഠനത്തോടൊപ്പം പാഡി ആർട്ടിലൂടെ നെൽകൃഷിയുടെ പ്രധാന്യവും വിദ്യാർഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നെൽകൃഷി ഇറക്കി ബീനാച്ചി ഗവ. ഹൈസ്‌കൂൾ. പഴുപ്പത്തൂർ ചപ്പക്കൊല്ലിയിൽ കതിരണിപ്പാടം എന്നപേരിൽ നാൽപ്പത് സെന്റ് സ്ഥലത്ത് സേവ് ദ എർത്ത് എന്ന സന്ദേശമുയർത്തിയാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നാട്ടിവെച്ചത്. ചേറ് കുഴഞ്ഞ വയലുകളിൽ ഓടിനടന്നും പാട്ടുപാടിയുമുള്ള നാട്ടിവെക്കൽ വിദ്യാർഥികൾക്ക് നവ്യാനുഭവമായിതീർന്നു.

പാഡി ആർട്ട് വിദ്യാർത്ഥികൾക്കിലേക്ക് എത്തിക്കുക ഇതിലൂടെ നെൽകൃഷിയുടെ പ്രാധാന്യവും സേവ് ദ എർത്ത് എന്ന സന്ദേശവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബീനാച്ചി ഹൈസ്‌കൂൾ നെൽകൃഷിയിറിക്കിയിരിക്കുന്നത്. കല്ലൂർ രാജീവ് ഗാന്ധി റസിഡൻഷ്യൽ സ്‌കൂളിലെ പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണൻ മാഷാണ് ചപ്പക്കൊല്ലിയിൽ നെൽകൃഷിക്കായി ന്ൽപത് സെന്റ് വയൽ സ്‌കൂളിനായി നൽകിയത്.   ഈ വയലിയിൽ സേവ് ദ എർത്ത് എന്ന സന്ദേശം നൽകുന്ന പാഡിആർട്ട് കൊണ്ടുവരാനാണ് വിദ്യാർത്ഥികളും അധ്യാപകരും പിടിഎയും ശ്രമിച്ചിരിക്കുന്നത്. പാഡി ആർട്ടിൽ പ്രശസ്തനായ സുൽത്താൻബത്തേരി സ്വദേശി പ്രസീദ് നൽകിയ വലിച്ചൂരി, ചിന്നാർ, നസർബാത്ത്, ആത്മിക എന്നി നെല്ലിനങ്ങളുടെ വ്യത്യസ്ത നിറങ്ങളുള്ള ഞാറാണ് കാലാകാരൻമായ എവൺ പ്രമോദ്, പ്രസാദ് എന്നിവരുടെ സഹായത്തോടെ പാഡി ആർട്ട് രീതിയിൽ നാട്ടിവെച്ചത്.

ചേറ് കുഴഞ്ഞവയലിൽ നാട്ടിപ്പണിക്കായി ഇറങ്ങിയ വിദ്യാർഥികൾക്ക് ഒരു പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. അതിനാൽ തന്നെ ചേറിൽ കളിച്ചും ഞാറ്റുമുടികൾ എടുത്തും സമീപത്തെ അരുവികളിൽ കൂട്ടുകാരോടൊത്ത് കുളിച്ചും വിദ്യാർഥികൾ ഉല്ലസിച്ചു. നാട്ടിപ്പണിയ്ക്ക് താളമായി അധ്യാപകരും വിദ്യാർഥികളും പാട്ടുകൂടി പാടിയപ്പോൾ കതിരണിപ്പാടം കൃഷി വേറെ വൈബായി മാറി.

Leave a Reply

Your email address will not be published. Required fields are marked *