അത്യാധുനിക സംവിധാനങ്ങളുള്ള രണ്ടു അംബുലൻസുകൾ കൈമാറും.
കേരള വിഷൻ്റെ " സാമൂഹ്യ ഉത്തരവാദിത്വ" (CSR) ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ഈ പദ്ധതിക്ക് വിനിയോഗിക്കും. ഫോഴ്സ് കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറിൽ നിന്നും അംബുലൻസുകളുടെ താക്കോൽ KCCL ചെയർമാൻ കെ. ഗോവിന്ദൻ, സി.ഒ.എ ജില്ലാ പ്രസിഡണ്ടും വയനാട് വിഷൻ MD യുമായ ബിജു ജോസ്, സി.ഒ. എ ജില്ലാ സെക്രട്ടറി അഫ്‌റഫ് പൂക്കയിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അംബുലൻസിലെ ആധുനിക സജ്ജീകരണങ്ങൾ ഘടിപ്പിച്ച് ഈ മാസം അവസാനം ആരോഗ്യ വകുപ്പിന് സമർപ്പിക്കും. വയനാട്, ഇടുക്കി എന്നീ ജില്ലകൾക്ക് വേണ്ടിയാണ് ഇന്ന് രണ്ടു ആംബുലൻസുകൾ ഫോഴ്സ് കമ്പനിയിൽ നിന്നും ഏറ്റുവാങ്ങിയത്.
Comments (0)
No comments yet. Be the first to comment!