ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പിന് കരുത്ത് പകരുന്ന പദ്ധതി ആന്ധ്രാപ്രദേശിലെ വിശാഖ പട്ടണത്തിലാണ് ആരംഭിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ഗൂഗിള്‍ സംഘടിപ്പിച്ച ഭാരത് എ ഐ പരിപാടിയിലാണ് പദ്ധതി സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായത്.
അദാനി ഗ്രൂപ്പും ടെലിക്കോം കമ്പനിയായ എയര്‍ടെല്ലും പദ്ധതിയുടെ ഭാഗമാകുന്നു.
ഇതുസംബന്ധിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി വിവരങ്ങള്‍ പങ്കു വെച്ചതായി ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.  അടുത്ത അഞ്ചു വര്‍ഷത്തെക്കുള്ള പദ്ധതിക്കായി ഇന്ത്യയില്‍ 1500 കോടി നിക്ഷേപിക്കുമെന്നും ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം ശക്തി പ്പെടുത്തുമെന്നും ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍ പറഞ്ഞു.
പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി എക്‌സില്‍ പങ്കു വെച്ച പോസ്റ്റില്‍ പറയുന്നു.രാജ്യത്തെ ഏറ്റവും വലിയ എ ഐ ഡാറ്റാ സെന്റര്‍ വരുന്നതോടെ ഇന്ത്യന്‍ സംരംഭകര്‍ക്കും ഗവേഷകര്‍ക്കും എഐ സേവനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാകും.