വയോസേവന അവാര്‍ഡിന് നോമിനേഷന്‍  ക്ഷണിക്കുന്നു

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നോമിനേഷന്‍ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും  ഉറപ്പു വരുത്തുന്നതിനായി വിവിധ  പദ്ധതികളും  പ്രവര്‍ത്തനങ്ങളും നടപ്പാക്കിവരുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങള്‍ക്കും വിവിധ കലാ-കായിക-സാംസ്‌കാരിക മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കുമാണ് പുരസ്കാരങ്ങൾ ലഭിക്കുക.

വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച എന്‍ജിഒ, മികച്ച  മെയിന്റനന്‍സ് ട്രിബ്യൂണല്‍, മികച്ച ഗവ. വൃദ്ധ സദനം, മികച്ച കായിക താരം, വയോജന മേഖലയിലെ ആജീവനാന്ത  ബഹുമതി എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് ഈ വര്‍ഷം പുരസ്കാരങ്ങൾ നൽകുന്നത്.  നോമിനേഷനുകൾ 2025 സെപ്റ്റംബര്‍ 12നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കോ നൽകണം. കൂടുതൽ വിവരങ്ങൾ swd.kerala.gov.in വെബ്‍സൈറ്റിലും വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍നിന്നും  ലഭ്യമാണ്. ഫോൺ -04936-205307

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ്‌ ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 2024ലെ പ്രായോഗിക പരീക്ഷ പാസായ എല്ലാവരും നിർബന്ധമായും ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ വയർമാൻ പെർമിറ്റ് ലഭിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്  ഓഫീസുമായി ബന്ധപ്പെടുക. ഫോൺ-04936 295004.

പിഎസ്‍സി അഭിമുഖം

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 157/2024),  ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 154/2024), യുപി സ്കൂൾ ടീച്ചര്‍ (തമിഴ് മീഡിയം (കാറ്റഗറി നമ്പര്‍ 519/2024) തസ്തികകളുടെ ഇന്റര്‍വ്യൂ  സെപ്റ്റംബര്‍ 12ന് പിഎസ്‍സിയുടെ വയനാട് ജില്ലാ ഓഫീസിൽ വെച്ച് നടക്കും.  

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലൂടെയും മൊബൈലില്‍ എസ്.എം.എസ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, കെ-ഫോമും (ബയോഡേറ്റ) യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, അസല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം നല്‍കില്ലെന്ന് പിഎസ്‍സി അറിയിച്ചു.

അധ്യാപക നിയമനം

വാകേരി ഗവ. വോക്കെഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കെമിസ്ട്രി അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം സെപ്റ്റംബർ 11 രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ-9847108601

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു.  കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി  യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 രാവിലെ 11ന് കോളേജ് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 204569

വനിത ഹോസ്റ്റൽ വാർഡൻ നിയമനം

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ  വനിത ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. താത്പ്പര്യമുളള വനിതകൾ സെപ്റ്റംബർ 15 രാവിലെ 11ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 -205519

ബിടെക് സ്പോട്ട് അഡ്മിഷൻ

മാനന്തവാടി ഗവ. എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ ബിടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 12 രാവിലെ 11നകം സർട്ടിഫിക്കറ്റുകളുടെ അസലുമായി കോളേജിൽ ഹാജരാകണം. മുൻ അലോട്ട്മെന്റുകളിൽ സെൽഫ് ഫിനാൻസിങ് കോളേജുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ കോളേജിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ അഡ്മിഷൻ സ്ലിപ്പ് ഹാജരാക്കിയാൽ മതിയാവും. അഡ്മിഷൻ കിം 2025 പ്രോസ്പെക്ട്സ് നിബന്ധനകൾക്ക് വിധേയമായിരിക്കും. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന സമയത്തുതന്നെ മുഴുവൻ ഫീസും അടച്ച് അഡ്മിഷൻ നേടേണ്ടതാണ്. വിശദ വിവരങ്ങൾ www.gecwyd.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ 04935 257321

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും,  എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി  പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 12 ഉച്ചയ്ക്ക് 12നകം കോളേജ് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍-04936 204569

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി  അങ്കണവാടിയില്‍  പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക്  നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 20നകം നൽകേണ്ടതാണ്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും പനമരം അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും. ഫോൺ- 04936-240062, 294162

പരിശീലക നിയമനം

ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ  പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ-  9995505071

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ, ലക്കിടി, വെറ്റിനറി കോളജ്, നവോദയ സ്കൂൾ പ്രദേശങ്ങളിൽ  (സെപ്റ്റംബർ 11) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വെള്ളമുണ്ട -  മംഗലശ്ശേരിമല റോഡ് ഭാഗത്ത്‌   (സെപ്റ്റംബർ 11) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ രണ്ട് മുതൽ ആറ് വരെ വെള്ളം ലഭ്യമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങൾ - എമിലി ഭജന മഠംറോഡ് ,എമിലി മൈത്രി നഗർ, എമിലിടാങ്ക് ഭാഗം, എമിലി ടു ആന പാലം റോഡ്, ഹരിതഗിരി റോഡ്,  ഫ്രണ്ട്സ് നഗർ റോഡ് ഒന്നും രണ്ടും, മൈതാനി ഭാഗം, പള്ളിതാഴെ റോഡ്, ഗ്രാമത് വയൽ, അമ്പലേരി ഭാഗം, അമ്പലേരി ടു നെട്ടുങ്കോട് റോഡ്, സ്റ്റേഡിയം റോഡ്, സ്റ്റേഡിയം കുന്ന് ഭാഗം, കോളി മൂല ഉന്നതി ഭാഗം, മുണ്ടേരി, മുണ്ടേരി എച്ച് എസ് നഗർ ഒന്ന് മുതൽ ഏഴ് വരെ ഭാഗം റോഡ്, ഇഷ്ടിക പോയിൽ കോളനി ഭാഗം, ശാന്തിനഗർ റോഡ്, മരവയൽ റോഡ്, മരവയൽ ഭാഗം, അംബേകർ റോഡ്, സ്വാമിക്കുന്നു ഭാഗം, ഗോവക്കുനി ഭാഗം, വെരെ ഹൗസ് റോഡ്, പോലീസ് ഹൗസ് കോളനി റോഡ്, എടവയൽ റോഡ്, എടകുനി എസ്റ്റേറ്റ് റോഡ്, ചുങ്കം മുതൽ പുഴ മുടി വരെ, ഫാത്തിമ്മാ ആശുപത്രി ഭാഗം, ഫാത്തിമ്മാ കുന്ന്, സുഭാഷ് നഗർ ഭാഗം, ഫോറസ്റ്റ് ഓഫീസ് റോഡ്, എടക്കുനി ടാങ്ക് ഭാഗം, എടക്കുനി ഉന്നതി ഭാഗം, പഴത്താറ്റിൽ ഉന്നതി റോഡ്, വട്ടക്കാരി റോഡ്, എകെജി ഭാഗം, എരഞ്ഞുവയൽ ഭാഗം, തുർക്കി റോഡ്, തുർക്കി പഴയ കെഎസ്ഇബി ഓഫീസ് ഭാഗം, തുർക്കി അങ്കണവാടി ഭാഗം, ഞാറങ്ങാകണ്ടി ഉന്നതി ഭാഗം, എമിലി തേജസ്സ് നഗർ, അമൃത നഗർ, കീർത്തി നഗർ.

അധ്യാപക നിയമനം

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളെജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. മാസ് കമ്മ്യൂണിക്കേഷന്‍/ജേര്‍ണലിസം വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി യോഗ്യത. കോഴിക്കോട് കോളെജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്  സഹിതം സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് കോളെജ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 204569.