- Advertisement -

- Advertisement -

ഓണസദ്യയ്ക്ക് ഉണ്ടാക്കാം ഒരു തകർപ്പൻ അടപ്രഥമൻ

ഉണ്ടാക്കുന്ന വിധം
അട മൃദുവാകുന്നതുവരെ വെളളത്തില്‍ വേവിച്ചെടുക്കുക. വേവിച്ച വെളളം വാര്‍ത്തുകളഞ്ഞ ശേഷം തണുത്ത വെളളത്തില്‍ അട കഴുകിയെടുത്ത്‌ മാറ്റി വെയ്‌ക്കണം. ഒരു പരന്ന പാത്രത്തില്‍ നെയ്യൊഴിച്ച്‌ അണ്ടിപ്പരിപ്പ്‌, തേങ്ങാക്കൊത്ത്‌, ഉണക്കമുന്തിരി എന്നിവ ഒന്നൊന്നായി വറുത്തുകോരുക. ബാക്കിയുളള നെയ്യ്‌ വലിയൊരു പാത്രത്തിലേക്ക്‌ മാറ്റാം.

കടല പായസം

തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് പരിപ്പ് കുക്കറില്‍ വേവിയ്ക്കുക. വെള്ളം 1 കപ്പ് ഒഴിച്ച് തിളപ്പിച്ച് ശര്‍ക്കര ചേര്‍ത്ത് പാനിയാക്കുക. തണുത്ത ശേഷം അഴുക്കു കളഞ്ഞ് അരിച്ചു വയ്ക്കുക. വെന്ത പരിപ്പ്  മിക്സിയില്‍ ഇട്ട് തരിതരിയായി അരച്ചുവയ്ക്കുക. ചിരകിയ തേങ്ങയില്‍ നിന്നും കട്ടി തേങ്ങാപാല്‍ 2 കപ്പ്, രണ്ടാം പാല്‍ 3 കപ്പ്, 5 കപ്പ് മൂന്നാം പാല്‍ എടുക്കുക. 

Our vision

മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഓണത്തിന് പ്രാദേശിക വകഭേദങ്ങള്‍ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനു പത്തു ദിവസം മുമ്പെ  അത്തം നാളില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വീടിനു മുന്നില്‍ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം.