- Advertisement -

- Advertisement -

മലബാറിലെ കോണ്‍ഗ്രസ് കോട്ടയാണ് ഒരു കാലത്ത് വടക്കേ വയനാട് നിയോജക മണ്ഡലം എണ്ണപ്പെട്ടിരിക്കുന്നത്.കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ,കേളകം പഞ്ചായത്തുകള്‍ പേരാവൂര്‍ മണ്ഡലത്തിന് വിട്ടു നല്‍കി.വടക്കേ വയനാട് പേരുമാറ്റി മാനന്തവാടിയായി മാറിയതോടെ യുഡിഎഫ് മേല്‍ കൈ കുറഞ്ഞു എന്നത് വസ്തുതയാണ്. 1965 മുതല്‍ ഇതുവരെയുള്ള 55 വര്‍ഷത്തില്‍ 40 വര്‍ഷവും  മണ്ഡലത്തെ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസ് പ്രതിനിധികളായിരുന്നു.

 

ജനപ്രതിനിധികള്‍ ഇതുവരെ

വര്‍ഷം

തെരഞ്ഞടുക്കപ്പെട്ടത്

മുന്നണി

ഭൂരിപക്ഷം

1965

കെകെ അണ്ണന്‍

(ഇടത് സ്വത)

7617

1967

കെകെ അണ്ണന്‍

(സിപിഎം)

5013

1970

എംവി രാജന്‍

(കോണ്‍)

10413

1977

എംവി രാജന്‍

(കോണ്‍)

8301

1982

കെ രാഘവന്‍

(കോണ്‍)

6919

1987

കെ രാഘവന്‍

(കോണ്‍)

8959

1991

കെ രാഘവന്‍

(കോണ്‍)

7535

1996

രാധാ രാഘവന്‍

(കോണ്‍)

7995

2001

രാധാ രാഘവന്‍

(കോണ്‍)

13854

2006

കെ സി കുഞ്ഞിരാമന്‍

(സിപിഎം)

15115

2011

പി കെ ജയലക്ഷ്മി

(കോണ്‍)

12734

2016

ഒആര്‍ കേളു

(സിപിഎം)

1307

കെകെ അണ്ണന്‍

( 1965 – 1967 )

എംവി രാജന്‍

( 1970 – 1977 )

കെ രാഘവന്‍

( 1982 – 1987 – 1991 )

രാധാ രാഘവന്‍

( 1996 – 2001 )

കെ സി കുഞ്ഞിരാമന്‍

( 2006 )

പി കെ ജയലക്ഷ്മി

( 2011 )

ഒആര്‍ കേളു

( 2016 )

കല്‍പ്പറ്റ മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പ്

കര്‍ഷകരും തോട്ടംതൊഴിലാളികളും നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലമാണ് കല്‍പ്പറ്റ. ഈ രണ്ട് മേഖലകളിലെയും തൊഴിലാളികളുടെ ചിന്താഗതിയിലും ജീവിത രീതികളിലും ഉണ്ടായ മാറ്റങ്ങളും പോരായ്മകളുമാവും കല്‍പ്പറ്റയിലെ വിധിനിര്‍ണയത്തില്‍ പ്രധാന ഘടകം. വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, മേപ്പാടി, വടുവന്‍ചാല്‍, മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ് കല്‍പ്പറ്റ മണ്ഡലം. വൈത്തിരി, പൊഴുതന, മേപ്പാടി, വടുവന്‍ചാല്‍ പഞ്ചായത്തുകള്‍ പ്രധാന തോട്ടം മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള നഗരസഭയാണ് കല്‍പ്പറ്റ.2006ല്‍ 1,57,204 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇത്തവണ 1,68,351 ആയി ഉയര്‍ന്നിട്ടുണ്ട്. 83,102 പുരുഷന്മാരും 85,251 സ്ത്രീകളുമാണ്. 137 ബൂത്തുകളാണുള്ളത്.

ഏതാനും വര്‍ഷം മുമ്പുവരെ യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായാണ് കല്‍പ്പറ്റയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫുകാര്‍പോലും ഇന്ന് സംശയമാണ്. വയനാട് ജില്ല രൂപീകരിച്ചതിന് ശേഷം രണ്ട് തവണമാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചത്. 1987ല്‍ എം പി വീരേന്ദ്രകുമാറും 2006ല്‍ എം വി ശ്രേയാംസ്‌കുമാറും. വീരേന്ദ്രകുമാറിന് 17,958 വോട്ടിന്റെയും ശ്രേയാംസ്‌കുമാറിന് 1843 വോട്ടിന്റെയും ഭൂരിപക്ഷം. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3792 വോട്ടിനും 1996ല്‍ 6922 വോട്ടിനും 2001ല്‍ 17,440 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

സി.കെ. ശശീന്ദ്രൻ

( 2016 )

എം.വി. ശ്രേയാംസ് കുമാർ

( 2011 –  2006 )

കെ.കെ. രാമചന്ദ്രൻ

( 2001 – 1996 – 1991 )

എം.പി. വീരേന്ദ്രകുമാർ.

( 1987 )

എം. കമലം

( 1982 – 1980 )

കെ.ജി. അടിയോടി

( 1977 )

ബി. വെല്ലിംഗ്ടൺ

( 1967 )

പ്രതിനിധികൾ

 • 2016 –  സി.കെ. ശശീന്ദ്രൻ 
 • 2011 – 2016 മുതൽ എം.വി. ശ്രേയാംസ് കുമാർ
 • 2006 – 2011 എം.വി. ശ്രേയാംസ് കുമാർ – ജനതാ ദൾ (എസ്.)
 • 2001 – 2006 കെ.കെ. രാമചന്ദ്രൻ
 • 1996 – 2001 കെ.കെ. രാമചന്ദ്രൻ 
 • 1991 – 1996 കെ.കെ. രാമചന്ദ്രൻ 
 • 1987 – 1991 എം.പി. വീരേന്ദ്രകുമാർ. 
 • 1982 – 1987 എം. കമലം
 • 1980 – 1982 എം. കമലം 
 • 1977 – 1979 കെ.ജി. അടിയോടി 
 • 1970 – 1977 പി. സിറിയക് ജോൺ 
 • 1967 – 1970 ബി. വെല്ലിംഗ്ടൺ 

കോണ്‍ഗ്രസിന് വയനാട്ടിലെ ഉറച്ച കോട്ടകളിലൊന്നാണ് സുല്‍ത്താന്‍ ബത്തേരി. ഇത്തവണ സിപിഎം അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്.എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മണ്ഡലത്തിലെ ചരിത്രമെടുത്ത് നോക്കുമ്പോള്‍ സംവരണ മണ്ഡലമായ ബത്തേരിയില്‍ കോണ്‍ഗ്രസ് മുന്നിലാണ്.വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് സുല്‍ത്താന്‍ ബത്തേരി നിയമസഭാ ണ്ഡലം.1977 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഒരിക്കല്‍ മാത്രമാണ് ഈ മണ്ഡലം സംവരണ മണ്ഡലമായിരുന്നത്.2011 മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണിത്.

2011 വരെ നടന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും കോണ്‍ഗ്രസായിരുന്നു ബത്തേരിയില്‍ വിജയിച്ചത്. രണ്ട് തവണ സിപിഎം അട്ടിമറി വിജയം നേടിയിട്ടുണ്ട്. മുന്‍ മന്ത്രി കെകെ രാമചന്ദ്രന്‍ മൂന്ന് തവണ ബത്തേരിയില്‍ വെന്നിക്കൊടി നാട്ടിയിട്ടുണ്ട് . 1996ല്‍ പിവി വര്‍ഗീസ് വൈദ്യരിലൂടെ സിപിഎം ആദ്യമായി ഇവിടെ അട്ടിമറി ജയം നേടിയിട്ടുണ്ട്. ആയിരം വോട്ടിന് മുകളില്‍ മാത്രമായിരുന്നു ഭൂരിപക്ഷം. 2006ലാണ് സിപിഎം ശക്തി ശരിക്കും പ്രകടിപ്പിച്ചത്. 25540 വോട്ടിനായിരുന്നു പി കൃഷ്ണദാസിന്റെ വിജയം. എന്നാല്‍ പിന്നീട് വിജയം സിപിഎമ്മിനെയോ ഇടതുമുന്നണിയെയോ തേടി വന്നിട്ടില്ല. 2011ല്‍ സംവരണ മണ്ഡലമാക്കിയ അന്ന് മുതല്‍ ജയം കോണ്‍ഗ്രസിനൊപ്പമാണ്. ഐസി ബാലകൃഷ്ണനാണ് മണ്ഡലം കോണ്‍ഗ്രസിനായി തിരിച്ചുപിടിച്ചത്. 2011ല്‍ സിപിഎമ്മിലെ ഇഎ ശങ്കരനെയാണ് ബാലകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. 7583 വോട്ടിനായിരുന്നു ജയം. 2016ല്‍ ഭൂരിപക്ഷം ഉയര്‍ത്താനും ബാലകൃഷ്ണന് സാധിച്ചു. രുഗ്മിണി സുബ്രഹ്മണ്യനെ 11198 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ജയസാധ്യതയുണ്ടെങ്കിലും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ എപ്പോഴും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ഇത്തവണ സിപിഎം രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. മികച്ച പട്ടികജാതി നേതാക്കള്‍ സിപിഎമ്മിന് കോണ്‍ഗ്രസിനോളം ഇല്ലാത്തതാണ് പ്രശ്‌നം.

മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇവിടെ ഇടതുപക്ഷം നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ തൂത്തുവാരി പോവുകയായിരുന്നു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മത്സരിച്ചതിന്റെ ഇഫ്ക്ട് ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ ഉണ്ടായിരുന്നു. അതേസമയം മണ്ഡലത്തില്‍ ഒരിക്കലും വന്‍ ഭൂരിപക്ഷത്തില്‍ ആരും ജയിച്ചിട്ടില്ല. സിപിഎം സ്ഥാനാര്‍ത്ഥി കൃഷ്ണപ്രസാദ് നേടിയ ഭൂരിപക്ഷമാണ് ഏറ്റവും ഉയര്‍ന്നത്. 1977ല്‍ രാഘവന്‍ മാസ്റ്ററാണ് സംവരണ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചത്. 4991 വോട്ടിനായിരുന്നു ജയം. പിന്നീട് തുടര്‍ച്ചയായ മൂന്ന് തവണ കെകെ രാമചന്ദ്രന്‍ ഇവിടെ ജയിച്ചു. 7394 വോട്ടിന് ജയിച്ച് തുടങ്ങിയ രാമചന്ദ്രന്റെ വോട്ടുകള്‍ പിന്നീടുള്ള ടേമുകളില്‍ കുറഞ്ഞു. 1991 കെസി റോസക്കൂട്ടി 2006 വോട്ടിനാണ് ജയിച്ചത്. പിവി വര്‍ഗീസ് വൈദ്യര്‍, എന്‍ഡി അപ്പച്ചന്‍ എന്നിവരാണ് പിന്നീട് വിജയിച്ചത്.

ഐ സി ബാലകൃഷ്ണന്‍

( 2011 – 2016 )

പി കൃഷ്ണപ്രസാദ്

( 2006 )

എന്‍ ഡി അപ്പച്ചന്‍

( 2001 )

പി വി വര്‍ഗീസ് വൈദ്യര്‍

( 1996 )

കെ സി റോസക്കുട്ടി

( 1991 )

കെ.കെ രാമചന്ദ്രന്‍

( 1980 – 1982 – 1987  )

കെ രാഘവന്‍

( 1977 )

ബത്തേരി ജനപ്രതിനിധികള്‍

 • 1977 കെ രാഘവന്‍ (കോണ്‍ഗ്രസ് )
 • 1980 കെ.കെ രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)
 • 1982 കെ.കെ രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)
 • 1987 കെ.കെ രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)
 • 1991 കെ സി റോസക്കുട്ടി(കോണ്‍ഗ്രസ്)
 • 1996 പി വി വര്‍ഗീസ് വൈദ്യര്‍ (സിപിഐ എം)
 • 2001 എന്‍ ഡി അപ്പച്ചന്‍ (കോണ്‍ഗ്രസ്)
 • 2006 പി കൃഷ്ണപ്രസാദ് (സിപി ഐ എം)
 • 2011 ഐ സി ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്)
 • 2016 ഐ സി  ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്)