പുതാടി പഞ്ചായത്തിലെ ഇരുളം മരിയനാട് കാപ്പി എസ്റ്റേറ്റില്‍ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച കുടില്‍ കെട്ടല്‍ സമരം ശക്തമായതോടെ കാപ്പിതോട്ടത്തിലെ വിവിധ ഭാഗങ്ങളിലും ഇന്നും നിരവധി ആദിവാസി കുടുംബങ്ങള്‍ കുടില്‍ കെട്ടി താമസം ആരംഭിച്ചു.കഴിഞ്ഞ ദിവസം കുടില്‍ കെട്ടിയ ആദിവാസി കുടുംബങ്ങളുടെ കുടിലുകള്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പൊളിച്ചു കളയാന്‍ എത്തിയത് പ്രതിഷേധത്തിന് കാരണമായി.ആദിവാസി ഗോത്രമഹാസഭയുടെയും ഇരുളം ആദിവാസി ഭൂസമര സമിതിയുടെയും നേതൃത്വത്തിലായിരുന്നു ആദ്യ ഘട്ടത്തില്‍ കുടില്‍ കെട്ടല്‍ സമരം ആരംഭിച്ചത്.
എന്നാല്‍ വെള്ളിയാഴച മുതല്‍ പ്രദേശത്തെ വിവിധ ആദിവാസികള്‍ കോളനിയിലെ കുടുംബങ്ങളും കുടില്‍ കെട്ടല്‍ ആരംഭിച്ചതോടെ എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളും വരും ദിവസങ്ങളില്‍ കുടില്‍ കെട്ടി സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കാപ്പിതോട്ടത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകുല്യങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും അതിനാല്‍ എസ്റ്റേറ്റിലെ ഭുമി തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികളും രംഗത്തെത്തി.കഴിഞ്ഞ ദിവസം വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും റവന്യു വകുപ്പ് അധികൃതരുടെയും നേതൃത്യത്തില്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല മുത്തങ്ങ സമരത്തിന് ശേഷം 2004ല്‍ സുപ്രീം കോടതിയുടെ അംഗീകാരത്തോടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 19,000 ഏക്കര്‍ വനഭൂമി ആദിവാസി പുനരധിവാസത്തിന് കൈമാറിയതില്‍ പാമ്പ്ര എസ്റ്റേറ്റിലെ 235 ഏക്കറോളം ഭുമി മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കുടില്‍ കെട്ടല്‍ സമരം എന്നാല്‍ കുടില്‍ കെട്ടല്‍ സമരം നാല് ദിവസം കഴിഞ്ഞിട്ടും പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ തയ്യാറാകാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് പ്രശ്‌ന പരിഹാരത്തിന് എം.പി.എം.എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഇടപെടണമെന്ന് ഭൂസമരസമിതി നേതാവ് എ ചന്തുണ്ണി ആവശ്യപ്പെട്ടു.പ്രശ്‌നത്തിന് പരിഹാരം കാണുവരെ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് സമരഭുമിയിലെ ആദിവാസി സംഘടനകള്‍.