ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ ‘പി ബിജു സ്മാരക യൂത്ത് സെന്റര്‍’ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകുന്നേരം 3 മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.ബിജുവിന്റെ ഫോട്ടോ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് അനാഛാദനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡണ്ട് എസ്.സതീഷ്, ട്രഷറര്‍ എസ്.കെ സജീഷ്, പി.ഗഗാറിന്‍, സി.കെ.ശശീന്ദ്രന്‍, ഓ.ആര്‍.കേളു തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ ടൗണില്‍ യുവജന റാലിയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്, സെക്രട്ടറി കെ റഫീഖ്, ട്രഷറര്‍ ലിജോ ജോണി, സംസ്ഥാനകമ്മിറ്റി അംഗം എം വി വിജേഷ് എന്നിവര്‍ പങ്കെടുത്തു.