ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2 നകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍മാര്‍ ഡിസംബര്‍ 3 നകം അപേക്ഷ അപ്ലോഡ് ചെയ്യണം.
പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പര്‍ ഒന്നിന് ഫീസ്.
www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്.
4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്.
ഫല പ്രസിദ്ധീകരണത്തിന് ശേഷം ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്ക്ക് ഫീസടയ്ക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബർ രണ്ടാണ് അപേക്ഷകൾ നൽകേണ്ട അവസാന തീയതി.