കനാല്‍ കയ്യേറിയുള്ള നിര്‍മാണത്തിന് സ്റ്റേ..
പുല്‍പ്പളി പഞ്ചായത്തിലെ പെരുമുണ്ടയില്‍ കനാല്‍ കയ്യേറിയുള്ള നിര്‍മാണത്തിന് സ്റ്റേ, കനാല്‍ പ്രദേശത്ത് നിര്‍മിച്ച മതില്‍ പോളിക്കണമെന്ന് നിര്‍ദേശം നല്‍കി. പഞ്ചായത്തിലെ വേലിയമ്പം പെരുമുണ്ട വയല്‍പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ റവന്യു, ജലസേചന വകുപ്പുകളുടെ നിരദേശം. ജലേസചന വകുപ്പ് നിര്‍മ്മിച്ച തടയണയുടെ ആയക്കെട്ട് പ്രദേശത്ത് വ്യക്തി മതില്‍കെട്ടിയതായും കനാല്‍ വെള്ളം അനുമതിയില്ലാതെ കുളങ്ങളിലേക്കു തിരിചു കൊണ്ടുപോകുന്നതായുമുള്ള പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിര്‍മാണം ഉടനടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിത്. കനാല്‍ പ്രദേശത്ത് നിര്‍മിച്ച മതില്‍ പൊളിക്കാനും നിര്‍ദേശം നല്‍കി. പദ്ധതിയുടെ ആയക്കെട്ട് മേഖല അളന്നു തിരിച്ച ശേഷം മാത്രമേ നിര്‍മാണം അനുവദിക്കുകയുള്ളൂ.സഥ്ലം അളന്നു തിരിക്കാന്‍ താലൂക്ക് സര്‍വേ വിഭാഗത്തിനു റിപ്പോര്‍ട്ട് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗോത്ര സങ്കേതത്തിലേക്കുണ്ടായിരുന്ന 2 മീറ്റര്‍ റോഡ് കയ്യേറി മതില്‍ നിര്‍മാണം ആരംഭിച്ചതായി പരിശോധനയില്‍ കണ്ടെത്തി. പ്രദേശത്തെ അന്‍പതോളം കര്‍ഷകര്‍ നെല്‍ക്കൃഷിക്കു വെള്ളമെടുക്കുന്ന എടക്കണ്ടി തോട്ടിലെ തടയണയോടു ചേര്‍ന്നതാണ് കര്‍ണാടക സ്വദേശി അനധികൃത നിര്‍മാണം നടത്തുന്നത് ഇതിനെ നെതിരെ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു.